Kerala

”ശ്രീനാഥ്‌ ഭാസി കൂട്ടുകാരൻ, ആ കുട്ടി പ്രയാഗ മാര്‍ട്ടിനാണെന്ന് അറിഞ്ഞത് രാവിലെ’: ഓം പ്രകാശ്‌ – kochi drug case

പ്രയാഗ മാര്‍ട്ടിനാണോ ആ കുട്ടി എന്നത് എനിക്കറിയില്ല, മൂന്നുമണിക്കാണ് ഭാസിയെത്തിയത്

കൊച്ചി രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. ശ്രീനാഥ്‌ ഭാസിയെ അറിയാം. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ല. ഇന്നുവരെ മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടില്ല, താൻ നിരപരാധിയെന്ന് വ്യക്തമാക്കി ഓം പ്രകാശ്. പ്രത്യേകമായി നൽകിയ ഒരു അഭിമുഖത്തിലൂടെയാണ് കേസിനെ കുറിച്ചും അതിനോടനുബന്ധിച്ച സംഭവവികാസങ്ങളെ കുറിച്ചും പ്രകാശ് വെളുപ്പെടുത്തിയത്.

സുഹൃത്തുക്കളെ കാണാനായി കൊച്ചിയിലെത്തിയപ്പോള്‍ ക്രൗണ്‍ പ്ലാസയില്‍ മുറിയെടുത്തു. അവിടുള്ള സുഹൃത്തുവഴി റേറ്റ് കുറച്ച് റൂം ബുക്കുചെയ്തു. വൈകുന്നേരം കൂട്ടുകാര്‍ വരുന്നതിനാല്‍ ബിവറേജസില്‍ പോയി മദ്യം വാങ്ങിച്ചിരുന്നു. വലിയ റൂമായതിനാലാണ് ബിവറേജിൽ നിന്നും വാങ്ങിയ കുപ്പികൾ ഷിഹാസിന്റെ റൂമിൽ ആണ് വെച്ചത്. ഷിഹാസുമായി ബിസിനസ്-സുഹൃദ്ബന്ധമാണുള്ളത്. രാത്രി എല്ലാവരും വന്ന് മദ്യപിച്ചു തിരിച്ചുപോയി. ചില ആരോഗ്യകാരണങ്ങളാല്‍ ഞാന്‍ മദ്യപിച്ചിരുന്നില്ല.

എന്റെ റൂമിലാണ് ആദ്യം റെയ്ഡ് നടന്നത്. അവിടെനിന്ന് ഒന്നും കണ്ടെത്തിയില്ല. പിന്നാലെ ഷിഹാസിന്റെ റൂമില്‍ നടത്തിയ പരിശോധനയിൽ കുപ്പി കണ്ടെടുത്തു. അവിടുത്തെ ശുചിമുറിയിൽ നിന്നും ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന തരത്തിലുള്ള ഒരു കവര്‍ കണ്ടെത്തിയെന്ന് പോലീസുകാരുടെ സംസാരത്തില്‍ നിന്നാണ് ഞാൻ മനസിലാക്കിയത്. ഫാമിലി ഗെറ്റു ടുഗദറായി നടത്തിയതിൽ മദ്യം ഉണ്ടായിരുന്നു എന്നത് ശെരിയാണ്. മുറിയിൽ കൂട്ടുകാരും അവരുടെ കൂട്ടുകാരുമെല്ലാം വന്നിരുന്നെന്നും അതിൽ എല്ലാവരെയും തനിക്കറിയില്ലെന്നും ഓം പ്രകാശ് പറഞ്ഞു.

അവിടെക്കൂടിയ സുഹൃത്തിന്റെ സുഹൃത്താണ് ശ്രീനാഥ് ഭാസി. പ്രയാഗ മാര്‍ട്ടിനാണോ ആ കുട്ടി എന്നത് എനിക്കറിയില്ല. പ്രയാഗയുമായി സംസാരിച്ചിട്ടുമില്ല. മൂന്നുമണിക്കാണ് ഭാസിയെത്തിയത്. രാവിലെയാണ് ഇത് പ്രയാഗ മാര്‍ട്ടിനാണെന്ന് അറിയുന്നതെന്നും ഓം പ്രകാശ് വ്യക്തമാക്കി. കേസില്‍ തന്നെ ഫ്രെയിം ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഓം പ്രകാശ് വ്യക്തമാക്കി .

STORY HIGHLIGHT: kochi drug case om prakash