Movie News

രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക് – vettaiyan ott release platform

അടുത്ത കാലത്ത് ഇറങ്ങിയ രജനീകാന്ത് ചിത്രങ്ങളിൽവച്ച് ഏറ്റവും കൂടിയ തുകയ്ക്കാണ് ഒടിടിയിൽ ചിത്രം വിറ്റു പോയതെന്നാണ് സൂചന

തിയേറ്റർ ഓട്ടത്തിന് ശേഷം രജനികാന്തിൻ്റെ വേട്ടയ്യൻ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്ത എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ടിജെ ജ്ഞാനവേലാണ് സംവിധാനം ചെയ്തത്.

വേട്ടയ്യന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്. അടുത്ത കാലത്ത് ഇറങ്ങിയ രജനീകാന്ത് ചിത്രങ്ങളിൽവച്ച് ഏറ്റവും കൂടിയ തുകയ്ക്കാണ് ഒടിടിയിൽ ചിത്രം വിറ്റു പോയതെന്നാണ് സൂചന. ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്ത് ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. കൂടാതെ, അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

33 വർഷത്തിന് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ചിത്രത്തിലെ ‘മനസിലായോ?’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ഇന്നും ട്രെൻഡായി തുടരുകയാണ്.

STORY HIGHLIGHT: vettaiyan ott release platform