ചേരുവകള്‍
നേന്ത്രപ്പഴം
തേങ്ങ ചിരകിയത്
പഞ്ചസ്സാര
ഏലക്ക
അണ്ടിപ്പരിപ്പ് & കിസ്മിസ്
മൈദ / ഗോതമ്പ്
മഞ്ഞൾപ്പൊടി
എള്ള്
വെള്ളം
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം നടുവേ നീളത്തിൽ കീറി അതിനുള്ളിലെ അരി എടുത്തു മാറ്റുക. കീറുമ്പോൾ മറുഭാഗം കീറിപ്പോകാതെ ശ്രദ്ധിക്കുക.തേങ്ങയും പന്ജസ്സാരയും ഏലക്കയും അണ്ടിപ്പരിപ്പും കിസ്മിസും ഒന്നിച്ചാക്കി ഇളക്കുക.ഈ കൂട്ട് പഴത്തിന്റെ ഉൾഭാഗത്ത് നിറയ്ക്കുക.മൈദ/ഗോതമ്പും പന്ജസ്സാരയും എള്ളും മഞ്ഞൾപ്പൊടിയും കൂടി വെള്ളമൊഴിച്ച് കട്ടിയിൽ കലക്കുക.ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കുക. നേന്ത്രപ്പഴം ഈ മാവിൽ മുക്കി കീറിയ വശം മുകളിൽ വരത്തക്ക വിധം എണ്ണയിൽ വയ്ക്കുക .ഒരു സ്പൂണ്‍ കൊണ്ട് എണ്ണ പഴത്തിനു മുകളിൽ ഒഴിച്ച് കൊടുക്കുക.ഇനി മറിച്ചിട്ട് മൊരിക്കുക. പാകമായാൽ ഒരു ടിഷ്യൂ പേപ്പറിലേക്ക് വയ്ക്കുക.