കിണ്ണത്തപ്പം എല്ലാവരും വീട്ടില്‍ തയ്യാറാക്കുന്നതാണ്. പാലൊക്കെ ഉപയോഗിച്ചാണ് മിക്ക ആള്‍ക്കാരും കിണ്ണത്തപ്പം തയ്യാറാക്കുന്നത്. എന്നാല്‍ നേന്ത്രപ്പഴം ഉപയോഗിച്ച് ആവിയില്‍ നമുക്കൊരു കിണ്ണത്തപ്പം തയ്യാറാക്കി നോക്കിയാലോ.
ആവശ്യമായ ചേരുവകള്‍
- ശര്‍ക്കര
- നേന്ത്രപ്പഴം
- ഗോതമ്പുപൊടി
- ഏലയ്ക്കാപ്പൊടി
- നെയ്യ്
തയ്യാറാക്കുന്ന വിധം
ഈ പലഹാരം തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് കുറച്ച് ശര്‍ക്കരയിലേക്ക് അല്‍പം വെള്ളം ഒഴിച്ച് ചൂടാക്കി ഉരുക്കി മാറ്റി വെയ്ക്കുക. ഇത് അരിച്ച് വെക്കാനും മറക്കരുത്. ഇനി നമ്മള്‍ ഒരു ജാറിലേക്ക് നേന്ത്രപ്പഴം ഇട്ട് നല്ലപോലെ അടിച്ചെടുക്കുക. ശേഷം ഇനിയൊരു ബൗളിലേക്ക് കുറച്ചു ഗോതമ്പുപൊടി എടുക്കുക. ഇനി അതിലേക്ക് നമ്മള്‍ ചൂടാക്കി അരിച്ചു മാറ്റി വെച്ചിരിക്കുന്ന ശര്‍ക്കരപ്പാനി ഒഴിച്ച് നല്ല പോലെ മിക്‌സ് ചെയ്യുക.
ശേഷം ഇതിലേക്ക് നമ്മള്‍ അരച്ച് മാറ്റി വെച്ചിരിക്കുന്ന നേന്ത്രപ്പഴവും കൂടെ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്ത് കുറച്ച് ഏലയ്ക്കാപ്പൊടി കൂടി ചേര്‍ത്ത ശേഷം ഒരു പ്ലേറ്റിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത്, അതിന്റെ പുറത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.