ചായക്കൊപ്പം വൈകുന്നേരം കഴിക്കാന്‍ പറ്റുന്ന ഒരു വെറൈറ്റി വിഭവം നമുക്ക് തയ്യാറാക്കി എടുക്കാം. വീട്ടിലുളള ചേരുവകള്‍ മാത്രം മതി ഇതിന്. ക്യാബേജ് വീട്ടില്‍ ഉണ്ടെങ്കില്‍ ഇനി അധികം വരുമ്പോള്‍ എടുത്ത് കളയേണ്ട. ഇങ്ങനെ തയ്യാറാക്കി നോക്കൂ. ക്യാബേജ് പക്കോട തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ക്യാബേജ്
- സവാള
- പച്ചമുളക്
- കറിവേപ്പില
- കടലപ്പൊടി
- അരിപ്പൊടി
- മഞ്ഞള്‍പ്പൊടി
- മുളകുപൊടി
- ഉപ്പ്
- എണ്ണ
- കായപ്പൊടി
തയ്യാറാക്കുന്ന വിധം
ക്യാബേജ് കഴുകി വൃത്തിയാക്കിയ ശേഷം കട്ടി കുറഞ്ഞ രീതിയില്‍ നീളത്തില്‍ അരിഞ്ഞെടുക്കുക. ഇനി ഇതിലേക്ക് സവാള അരിഞ്ഞു കൊടുക്കുക. ഇനി ഇതിലേക്ക് പച്ചമുളക്, കറിവേപ്പില, കടലപ്പൊടി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കായപ്പൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം.
ശേഷം ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് മാവ് പരുവത്തില്‍ കുഴച്ചെടുക്കുക. ഇനി ഇത് ചെറിയ ബോള്‍ രൂപത്തില്‍ ഉരുട്ടിയെടുത്ത ശേഷം ചൂടുള്ള എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കാം. വളരെ രുചികരമായ ക്യാബേജ് പക്കോട തയ്യാര്‍.