ബെംഗളൂരു; മുന്‍ ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് കോവിഡ് അഴിമതി നടന്നെന്ന ആരോപണം അന്വേഷിക്കാനായി പ്രത്യേക അന്വേണ സംഘത്തെ രൂപികരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായി സംസ്ഥാന നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു.
വ്യാഴാഴ്ച് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. 500 കോടി രൂപ തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് റിട്ടയേര്‍ഡ് ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡികുഞ്ഞയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
7,223.64 കോടിയുടെ ചെലവുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ 500 കോടി രൂപ തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) മന്ത്രിസഭാ ഉപസമിതിയും രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.