Kerala Police launches 'Chiri' project to reduce stress in children
കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതിയിലെ 10 നിർമാതാക്കൾക്ക് എതിരെ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) ലഭിച്ച പരാതിയിൽ നിർമാതാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു സെൻട്രൽ പൊലീസിനു കൈമാറുകയായിരുന്നു. ലൈംഗികച്ചുവയോടെ സംസാരിക്കുക, ആംഗ്യം, വാക്ക്, പ്രവൃത്തി എന്നിവയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുക എന്നീ വകുപ്പുകൾ ചേർത്താണു കേസെടുത്തത്.
പരാതിക്കാരിയുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ചില തർക്കങ്ങൾക്കു പരിഹാരം കാണാനെന്നു പറഞ്ഞു പരാതിക്കാരിയെ സംഘടനയുടെ ഭാരവാഹി യോഗം നടന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി ലൈംഗികച്ചുവയോടെ സംസാരിച്ച് അപമാനിച്ചുവെന്നാണു കേസ്. നിർമാതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി 15ന് പരിഗണിക്കും.