തിരുവനന്തപുരം: രാജ്യത്ത് അപൂർവമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോഗം ‘മുറിൻ ടൈഫസ്’ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ 75കാരനാണ് രോഗബാധ രോഗി. ഇയാൾ ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശരീരവേദനയും തളർച്ചയും മൂലം കഴിഞ്ഞ മാസം 8നാണ് രോഗി ചികിത്സ തേടിയത്. ആരോഗ്യനില വഷളായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
പ്രത്യേകതരം ചെള്ളിലൂടെ പകരുന്ന ഇത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം അപൂർവമായി മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.