പാലക്കാട്: തെരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ വളരെ സജീവമായി ഉണ്ടാകുമെന്ന് പി വി അൻവർ എംഎൽഎ. നേതാക്കന്മാരുടെ പിന്നാലെ പോകാൻ ഉദ്ദേശമില്ല. ഏതു നേതാക്കന്മാരെയും നേതാക്കൾ ആക്കിയത് സാധാരണക്കാരാണ്. ഏറ്റവും വലിയ പ്രബലർ ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരാണ്. മനുഷ്യരെ കൂട്ടുപിടിച്ചുകൊണ്ടുള്ള മുന്നേറ്റം ആണ് ഉദ്ദേശിക്കുന്നത്. നേതാക്കന്മാരെ തിരഞ്ഞു പോകുന്ന പ്രശ്നമില്ലെന്നും പി വി അൻവർ പറഞ്ഞു.
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്നും പിവി അൻവർ പറഞ്ഞു. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കേരളം മാറി. എം ആർ അജിത് കുമാർ ഇപ്പോൾ തന്നെ ബിജെപിയാണ്. ഔദ്യോഗികമായി പിന്നീട് ബിജെപിയിൽ ചേരും. പലരും ഒളിച്ചും പാർത്തുമാണ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
content highlight: pv-anver-will-work-to-defeat- cpim-candidates