തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറും മെയിൽ ഐഡിയും നൽകി കേരള പൊലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.
അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെ മെയിൽ ഐഡിയാണ് നൽകിയത്. സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീകൾക്ക് പരാതികൾ അറിയിക്കാൻ മുൻപ് ഇതേ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
‘ബഹുമാനപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് താഴെ പറയുന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാവുന്നതും ഇതോടൊപ്പമുള്ള ഇ-മെയിലിൽ പരാതികൾ അയക്കാവുന്നതും ആണ്’ എന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഫോൺ- 04712330768, ഇമെയിൽ- [email protected]
content highlight: hema-committee-report