ഏഴു ദിവസം കൊണ്ട് പാറ തുരന്ന് ഒരു തുരങ്കമുണ്ടാക്കിയിരിക്കുകയാണ് KSEB. മാങ്കുളം ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള തുരങ്കമാണ് കേവലം 7 ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നിരിക്കുന്നത്. കഴിഞ്ഞ നാലിനാണ് തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്. കൃത്യം ഏഴാം ദിവസം മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ തുരങ്കനിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നു.
മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റര്‍ നീളം വരുന്ന മുഖ്യതുരങ്കമാണ് 7 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി തുറന്നിരിക്കുന്നത്. പ്ലാന്‍ ചെയ്തതിനും നാലുമാസം മുമ്പാണ് ഹെഡ്‌റേസ് ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് എന്നതാണ് വലിയ സവിശേഷത. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയാണ് ടണല്‍ നിര്‍മ്മാണം നിര്‍വ്വഹിച്ചത്.
ദൃഢതയുള്ള പാറയുടെ സാന്നിധ്യവും, കരാറുകാരന്റെ അസാധാരണമായ പ്രവര്‍ത്തനമികവും, പദ്ധതി കാര്യാലയത്തിലെ മാറിമാറി വന്ന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും, നാട്ടുകാരുടെ സഹകരണവുമാണ് റെക്കോര്‍ഡ് സമയത്തില്‍ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് ഊര്‍ജ്ജം പകര്‍ന്നത്.
പവര്‍ ഹൗസ് റോഡിലെ പെരുമ്പന്‍കുത്ത് പാലവും, 511 മീറ്റര്‍ നീളമുള്ള പ്രഷര്‍ ഷാഫ്റ്റും, 94 മീറ്റര്‍ നീളത്തില്‍ അഡിറ്റ് ടണലും, രണ്ട് കിലോമീറ്റര്‍ നീളത്തില്‍ അഡിറ്റിലെക്കുള്ള വനപാതയും, 110 മീറ്റര്‍ നീളമുള്ള ലോ പ്രഷര്‍ ഷാഫ്ടും, 90 മീറ്റര്‍ ആഴമുള്ള സര്‍ജും മാങ്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
51 ഡിഗ്രി ചരിവിലുള്ള തുരങ്കത്തിന്റെ 230 മീറ്റര്‍ ഭാഗം കൂടി പൂര്‍ത്തിയായാല്‍ പദ്ധതിയുടെ ജലനിര്‍ഗമന സംവിധാനത്തിന്റെ ഡ്രൈവിംഗ് പ്രവൃത്തികള്‍ പൂര്‍ണ്ണമാകും. കെ.എസ്.ഇ.ബി ജനറേഷന്‍ (ഇലക്ട്രിക്കല്‍ & സിവില്‍ ) ഡയറക്ടര്‍ ജി. സജീവും, ചീഫ് എഞ്ചിനീയര്‍ (പ്രോജക്റ്റ്‌സ്) വി.എന്‍. പ്രസാദും മാങ്കുളത്തെത്തി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.
39 മീറ്റര്‍ നീളത്തില്‍ പാറതുരന്ന് തുരങ്കമുണ്ടാക്കാനാണ് നിശ്ചയിച്ചത്. അത് ഏഴുദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും വേണം. ഭഗീരഥയത്‌നം ഇച്ഛാശക്തിയോടെ ഏറ്റെടുത്താണ് മാങ്കുളം ജലവൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥരും കരാറുകാരനും മുന്നോട്ടു പോയത്. ഇന്നലെ ടണല്‍ ഡ്രൈവിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
CONTENT HIGHLIGHTS;KSEB’s Success Story: Mankulam Hydroelectric Project Tunnel Completed: A Triumph of Will and Hard Work