എല്ലാ മലയാളികളുടെയും ഒരു വലിയ വേദനയായിരുന്നു അടുത്ത സമയത്ത് സംഭവിച്ച രത്തൻ ടാറ്റയുടെ മരണം ഒരുപക്ഷേ ഇനിയൊരു മരണത്തിൽ ആയിരിക്കും ഇത്രത്തോളം മലയാളികൾ വേദനിച്ചിട്ട് ഉണ്ടാവുക ഒരു മികച്ച മനുഷ്യസ്നേഹി എന്നതിലുപരി നല്ലൊരു ബിസിനസ് മാഗ്നെറ്റ് കൂടിയായിരുന്നു അദ്ദേഹം. ഒന്നുമില്ലാതിരുന്ന tata കമ്പനിയെ ഇന്നത്തെ നിലയിലേക്ക് കൊണ്ടുവരുവാൻ അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങൾ ആർക്കും പ്രചോദനമാകുന്ന തരത്തിലുള്ളതായിരുന്നു. വിദേശ കമ്പനികളിൽ ആണ് കാറുകൾ നിർമ്മിക്കപ്പെടുന്നത് എന്ന മനസ്സിലാക്കിയ അദ്ദേഹം ഇന്ത്യയിൽ എന്തുകൊണ്ട് ഒരു കാർ നിർമ്മിക്കാൻ പാടില്ല എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ആദ്യമായി ടാറ്റ ഇൻഡിഗോ എന്നൊക്കെ വാഹനം പുറത്തിറക്കുന്നത്.
എന്നാൽ അദ്ദേഹം പ്രതീക്ഷിച്ചത് പോലെ വലിയ വിജയം നേടാതെ വന്ന ഈ വാഹനം അദ്ദേഹത്തിന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. അവസാനം ഇത് വിൽക്കുക അല്ലാതെ മറ്റു മാർഗങ്ങൾ മുൻപിൽ ഇല്ലാതെ വന്നപ്പോൾ ഫോർഡ് കമ്പനിയുമായി ചേർന്ന് ഇത് വിൽക്കാനാ ആലോചിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. എന്നാൽ ഫോർഡ് സ്ഥാപകൻ കളിയാക്കുന്ന രീതിയിൽ ഒരു വാക്കു പറഞ്ഞതാണ് അദ്ദേഹത്തിന് വീണ്ടും പ്രചോദനമായി മാറിയത്. നിങ്ങൾക്ക് വാഹനങ്ങളെക്കുറിച്ച് പരിചയമില്ലെങ്കിൽ എന്തിനാണ് വാഹന കമ്പോളത്തിലേക്ക് ഇറങ്ങിയത് ഇങ്ങനെ പരിചയമില്ലാത്ത ബിസിനസുകൾ ചെയ്യരുത് എന്ന ഉപദേശമാണ് പിന്നീട് ഇൻഡിക്കോയുടെ മറ്റൊരു വേർഷൻ പുറത്തിറക്കുവാൻ അദ്ദേഹത്തെ സഹായിച്ചത്. മിന്നും വിജയം കൈവരിച്ച ഈ ഒരു വാഹനം പുറത്തു വന്നതോടെ വലിയൊരു നഷ്ടത്തിൽ നിന്നും കരകയറുകയായിരുന്നു ടാറ്റാ,
തുടർന്ന് ഒരു വിഷമാവസ്ഥയിൽ നിൽക്കുന്ന ഫോർഡിന്റെ അരികിലേക്ക് ഒരു രക്ഷകനായി എത്തിയതും മറ്റാരുമായിരുന്നില്ല രത്തൻ ടാറ്റ തന്നെയായിരുന്നു. അത് ഒരിക്കലും അവരോടുള്ള പ്രതികാരം ആയിരുന്നില്ല അവരിൽ നിന്നും തനിക്ക് ലഭിച്ച പ്രചോദനത്തിനുള്ള ഒരു സഹായ മനസ്ഥിതി മാത്രമായിരുന്നു. എന്നിട്ടും ഇന്ത്യയിലെ ധനികന്മാരുടെ ലിസ്റ്റിൽ എന്തുകൊണ്ട് ഇടം നേടിയില്ല അതിനും ഒരു മറുപടിയുണ്ട് അദ്ദേഹത്തിന്റെ 60% ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നതാണ്. പോയിട്ടുള്ള ബാക്കി 40% മാത്രമാണ് അദ്ദേഹത്തിന്റെ ആസ്തിയായി കണക്കുകൂട്ടുന്നത്.
story highlight; rathan tata motivation