രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് സാമ്രാജ്യത്തിന്റെ നിര്‍ണായക സ്ഥാനം വഹിക്കുന്ന ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ടാറ്റ ട്രസ്റ്റുകളുടെ ബോർഡ് യോഗത്തിലാണ് തീരുമാനം.
നാല് പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ നോയൽ ടാറ്റ നിലവില്‍ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനായും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ച് വരികയാണ്. സർ രത്തൻ ടാറ്റ ട്രസ്റ്റ്. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നീ മുഖ്യ ട്രസ്റ്റുകളും അവയുടെ അനുബന്ധ ട്രസ്റ്റുകളുമാണ് ഉള്ളത് ഇവയുടെ നിലവിലെ ചെയർമാനാണ് നോയൽ ടാറ്റ. ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ മുഖ്യ ഓഹരി ഉടമകളാണ് ടാറ്റാ ട്രസ്റ്റ്സ്.
ആറു ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിനു സാന്നിധ്യമുണ്ട്. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാകുന്നതോടെ നോയല്‍ ടാറ്റ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ 11-ാമത്തെ ചെയര്‍മാനും രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമായി സ്ഥാനംവഹിക്കുന്നു. മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റ ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്.
STORY HIGHLIGHT: noel tata appointed as chairman of tata trusts