അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും കുഞ്ഞു പിറന്ന സന്തോഷ വാർത്ത പങ്കുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന വിവരം കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്.
ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനോടൊപ്പം ‘പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നു. കുഞ്ഞു സാന്റീനോയെ വരവേൽക്കുന്ന മരിയാനയ്ക്കും അഡ്രിനയ്ക്കും അഭിനന്ദങ്ങൾ’ എന്ന് അടികുറിപ്പായി നൽകി. ഇരുവരും കുട്ടിയോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രവും കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പങ്കുവെച്ചു.
നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ സ്നേഹവും അഭിനന്ദനവും അറിയിച്ചെത്തിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പോലെത്തന്നെ ആരാധകരും ഈ സന്തോഷം ഏറ്റെടുത്തു.
STORY HIGHLIGHT: kerala blasters family new member
















