Kerala

ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും രാ​ജ്ഭ​വ​നി​ലേ​ക്ക് വ​രേ​ണ്ട; വിലക്ക് ഏര്‍പ്പെടുത്തി ഗ​വ​ർ​ണ​ർ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വിലക്കേർപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർക്ക് ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ വ്യക്തമാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അത് റിപ്പോർട്ട്‌ ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സ്വർണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് എതിരാണ്. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്നും ഗവർണർ ചോദിച്ചു.

വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം ത​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​യ​ച്ച ക​ത്തി​ലെ വി​വ​ര​ങ്ങ​ളും ഗ​വ​ർ​ണ​ർ പു​റ​ത്തു​വി​ട്ടു. സം​സ്ഥാ​ന​ത്ത് ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ത​നി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ താ​ൻ വി​ശ്വ​സി​ക്കാം. പ​ക്ഷേ അ​തേ ക​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. ഇ​തു ത​മ്മി​ൽ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഹാ​ജ​രാ​കാ​ത്ത​തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്തോ ഒ​ളി​ക്കാ​ൻ ഉ​ള്ള​ത് കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി അ​വ​രെ വി​ല​ക്കു​ന്ന​ത്. ഇ​നി മു​ത​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും രാ​ജ്ഭ​വ​നി​ലേ​ക്ക് വ​രേ​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ​ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം നൽകിയത്. എന്നാൽ ഗവർണറുടെ നിർദേശം സർക്കാർ തള്ളി കത്തയക്കുകയായിരുന്നു.