Kerala

‘ഓര്‍മ്മയില്ലേ ഷൂക്കുറെ, ഇല്ലാതായത് ഓര്‍ക്കുന്നില്ലേ’ ; കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ

കോഴിക്കോട്: കോഴിക്കോട് മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി.

ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍, ഇല്ലാതായത് ഓര്‍ക്കുന്നില്ലേ എന്ന് രീതിയിൽ കൊലവിളി മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ചത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നു. കൈ​യും കാ​ലും വെ​ട്ടി​യ​രി​ഞ്ഞ് പാ​ണ​ക്കാ​ട്ടെ വീ​ട്ടി​ലേ​ക്ക് പാ​ഴ്സ​ൽ അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന മു​ദ്രാ​വാ​ക്യ​വും ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഴ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്.

കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രകോപന മുദ്രാവാക്യം വിളി. മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.