തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിടാതെ പിന്തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്ത്, ഹവാല ഇടപാടുകളുടെ കണക്കുകളും ഫയലുകളും കൈമാറണം എന്ന് ആവശ്യപ്പെട്ട് ഗവർണർ ഇന്നലെ വീണ്ടും കത്ത് അയച്ചു. പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രിക്കെതിരെ നടത്തി വിമർശനങ്ങൾ കത്തിലുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അയച്ച കത്തിലും മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലും പറയുന്നുണ്ട്. ഭരണത്തലവനായ തന്നെ ഇരുട്ടിൽ നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.
മുഖ്യമന്ത്രി വിവരങ്ങൾ നൽകാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥർ നേരത്തെയും രാജ്ഭവനിൽ എത്തി വിശദീകരിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന ഗവർണർ, രാഷ്ട്രപതിക്ക് താൻ റിപ്പോർട്ട് നൽകുമെന്ന് സൂചനയും കത്തിൽ നൽകുന്നുണ്ട്. ഗവർണറുടെ കത്തിന് മുഖ്യമന്ത്രി നേരിട്ടോ കത്തു മുഖേനയോ മറുപടി നൽകിയേക്കും.