India

നടൻ സയാജി ഷിൻഡെ എൻസിപി അജിത് പവാർ വിഭാഗത്തിനൊപ്പം | Marathi actor Sayaji Shinde joins ncp Ajit Pawar faction

മുംബൈ: മറാഠി നടൻ സയാജി ഷിൻഡെ എൻസിപി അജിത് പവാർ വിഭാഗത്തിൽ അം​ഗത്വമെടുത്തു. ദിലീപിന്റെ നാടോടി മന്നൻ എന്ന മലയാള സിനിമയിൽ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, ഭോജ്പുരി സിനിമകളിലും പരിചിത മുഖമാണ്. മഹാരാഷ്‌ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടൻ സായാജിയുടെ വരവ് പാർട്ടിക്ക് ​ഗുണം ചെയ്യും. അജിത് പവാറിന്റെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വമെടുത്തത്. അതിനിടെ, മന്ത്രിസഭാ യോഗത്തിൽ നിന്ന് 10 മിനിട്ടിൽ ഇറങ്ങിപ്പോയതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാർ പൂർണമായും തള്ളി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു കോടി രൂപ ചെലവു വരുന്ന പദ്ധതികൾ അജിത്തിന്റെ അറിവില്ലാതെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് പ്രചാരണമുണ്ടായിരുന്നു.