ചെന്നൈ: ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് അറസ്റ്റിൽ. നാമക്കലിൽ തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിയായ പതിനേഴു വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ അരവിന്ദ് എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
ഇരുപത്തിമൂന്നുകാരനായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇതിനിടെ പതിനേഴുകാരി ഗർഭിണിയായി. ഗർഭമലസിപ്പിക്കാൻ മരുന്നുകഴിച്ചപ്പോൾ അമിതരക്തസ്രാവമുണ്ടായി. സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണത്തിനൊടുവിൽ എലച്ചിപ്പാളയം പോലീസ് അരവിന്ദിന്റെ പേരിൽ പോക്സോനിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.
content highlight: student-di es-after-taking-medicine-for-abortion