India

ഗർഭച്ഛിദ്രത്തിന് മരുന്നു കഴിച്ച പതിനേഴുകാരി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ | student-di es-after-taking-medicine-for-abortion

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചെന്നൈ: ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സു​ഹൃത്തായ യുവാവ് അറസ്റ്റിൽ. നാമക്കലിൽ തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിയായ പതിനേഴു വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ അരവിന്ദ് എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

ഇരുപത്തിമൂന്നുകാരനായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇതിനിടെ പതിനേഴുകാരി ​ഗർഭിണിയായി. ഗർഭമലസിപ്പിക്കാൻ മരുന്നുകഴിച്ചപ്പോൾ അമിതരക്തസ്രാവമുണ്ടായി. സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണത്തിനൊടുവിൽ എലച്ചിപ്പാളയം പോലീസ് അരവിന്ദിന്റെ പേരിൽ പോക്സോനിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.

content highlight: student-di es-after-taking-medicine-for-abortion