തിരുവനന്തപുരം: ബലാൽസംഗ കേസിൽ നടൻ സിദ്ദിഖിനെ ചോദ്യംചെയ്ത് വിട്ട് അയച്ചു. പ്രത്യേകം അന്വേഷണസംഘം ഒന്നരമണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ഇത്തവണയും സിദ്ദിഖ് അന്വേഷണസംഘത്തിന് മുൻപിൽ തെളിവുകൾ ഹാജരാക്കിയില്ല. ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കാൻ ആണ് സാധ്യത.
മൊബൈൽ അടക്കം പോലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. അന്വേഷണസംഘം ചോദ്യം ചെയ്യൽ ഒന്നര മണിക്കൂറിനു ശേഷം അവസാനിപ്പിക്കുകയായിരുന്നു. കൂടാതെ സിദ്ദിഖ് ചോദ്യം ചെയ്യലിനോട്
സഹകരിച്ചിട്ടില്ലെന്നും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു.
content highlight: siddique-appeared-before-the-inquiry-team