Celebrities

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ വിമര്‍ശിച്ച് നടി ശ്രുതി ഹാസന്‍; ‘ഒന്നും ഞങ്ങളുടെ കൈയ്യിലല്ല’ മറുപടി നൽകി ഇന്‍ഡിഗോ – shruti haasan calls out indigo for four hour delay in mumbai airline responds

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനം വൈകിയതിന്‍റെ പേരില്‍ വിമാന കമ്പനിക്കെതിരെ വലിയ വിമര്‍ശനവുമായി നടി ശ്രുതി ഹാസന്‍. വിമാനം വൈകിയതിനെ തുടര്‍ന്ന് നാല് മണിക്കൂറായി താനും മറ്റ് യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് ശ്രുതി എക്‌സ് പോസ്റ്റിലൂടെ കുറിച്ചിരിക്കുന്നത്.

വിമാനം നാല് മണിക്കൂർ വൈകിയതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കാത്തതിനെതിരെ ഇൻഡിഗോയെ ശ്രുതി ഹാസൻ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ‘ഞാൻ സാധാരണയായി പരാതികള്‍ ഉന്നയിക്കുന്ന ആളല്ല, പക്ഷേ ഇന്‍റിഗോയുടെ ഇന്നത്തെ അരാജകത്വം ശരിക്കും മടുപ്പിച്ചു, കഴിഞ്ഞ നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ് – ഒരുപക്ഷേ നിങ്ങൾക്ക് ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു, യാത്രക്കാര്‍ക്ക് വിവരങ്ങളോ, മര്യാദയോ, വ്യക്തതയോ കൊടുക്കാമായിരുന്നു’ എന്ന് ശ്രുതി പറഞ്ഞു.

ശ്രുതിയുടെ പോസ്റ്റ് അതിവേഗമാണ് വൈറലായത്. അധികം വൈകാതെ തന്നെ ശ്രുതിക്ക് ഇന്‍റിഗോ എയര്‍ലൈന്‍ മറുപടി നൽകുകയും ചെയ്തു. മുംബൈയിലെ കാലാവസ്ഥ പ്രതികൂലമായതാണ് വിമാനം വൈകാൻ കാരണമെന്നാണ് എയർലൈൻ അറിയിച്ചത്. ‘മിസ് ഹാസൻ, വിമാനം വൈകിയത് മൂലമുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. നീണ്ട കാത്തിരിപ്പ് സമയം എത്രത്തോളം അസൌകര്യം നിറഞ്ഞതാണെന്ന് ഞങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നു. മുംബൈയിലെ കാലാവസ്ഥാ വ്യതിയാനമാണ് വിമാനത്തിന്‍റെ പോക്ക് വരവിനെ ബാധിക്കാൻ കാരണമായത് ഈ ഘടകങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ എയർപോർട്ട് ടീം ഉപഭോക്താക്കളെ സഹായിക്കുന്നതിനും അവരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പരമാവധി ശ്രമിക്കുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു’ എന്ന് ഇന്‍ഡിഗോ മറുപടി നല്‍കി.

STORY HIGHLIGHT: shruti haasan calls out indigo for four hour delay in mumbai airline responds