സഹസംവിധായികയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സിനിമയിൽ അവസരം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് കേസ് . സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. വിജിത്ത് സിനിമ മേഖലയിലെ സെക്സ് റാക്കറ്റ് കണ്ണിയാണെന്ന് ആരോപണമുണ്ട്.
അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സംവിധായകൻ സുരേഷ് ആവശ്യപ്പെട്ടതായും സുഹൃത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി നൽകിയിരിക്കുന്നത്. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ മരട് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുമെന്നാണ് വിവരം.
STORY HIGHLIGHT: director booked for sexually assaulting assistant director