മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവാറുണ്ട്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിക്കാനായി പുതിയ ലുക്കില്‍ മമ്മൂട്ടി എത്താറുമുണ്ട്. അതുകൊണ്ട് തന്നെ ഏത് ലുക്കിലായിരിക്കും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്ന് സോഷ്യല്‍ മീഡിയയിൽ ഇടയ്ക്കിടെ തിരയാറുണ്ട് ആരാധകർ.
പതിവ് തെറ്റിക്കാതെ ഇക്കുറിയും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് മമ്മൂട്ടിയുടെ പുതിയ ലുക്ക്. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് വൈറാലാകുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ മമ്മൂട്ടി തന്നെയാണ് പുത്തൻ ലുക്ക് ഷെയർ ചെയ്തിരിക്കുന്നത്.
നിമിഷനേരം കൊണ്ട് നിരവധിപേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചിട്ട് പോയാ മതി, നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക് ഞാൻ ആധാർ ആയിട്ടുവരാം, യുവനടന്മാരെ ജീവിക്കാൻ അനുവദിക്കൂലാലെ ഇങ്ങനെ പോകുന്നു ആ കമെന്റുകൾ.
ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായനും പ്രധാന വേഷത്തിലുള്ള ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്.
STORY HIGHLIGHT: actor mammootty new look goes viral in social media