Movie News

തലപുകഞ്ഞ് പോലീസ് വേഷത്തിൽ ബേസിൽ; ‘പ്രാവിൻ കൂട് ഷാപ്പ്’ ഫസ്റ്റ് ലുക്ക് പുറത്ത് – basil joseph and soubin movie pravinkoodu shappu first look poster

ചീട്ടുകളുമായി വേറിട്ട ലുക്കിലുള്ള സൗബിനെയും തല പുകഞ്ഞ് എന്തോ ആലോചിക്കുന്ന പൊലീസുകാരനായ ബേസിൽ ജോസഫിനെയും പോസ്റ്ററിൽ കാണാം

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ് പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ചീട്ടുകളുമായി വേറിട്ട ലുക്കിലുള്ള സൗബിനെയും തല പുകഞ്ഞ് എന്തോ ആലോചിക്കുന്ന പൊലീസുകാരനായ ബേസിൽ ജോസഫിനെയും പോസ്റ്ററിൽ കാണാം.

നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രാവിൻ കൂട് ഷാപ്പ് എന്ന ചിത്രത്തിൽ ചെമ്പൻ വിനോദും പ്രധാന വേഷത്തിൽ എത്തുന്നു. കൂടാതെ ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്.

അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്. ഛായാഗ്രഹണം ഷൈജു ഖാലിദ്. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ്‌ ആണ്.

STORY HIGHLIGHT: basil joseph and soubin movie pravinkoodu shappu first look poster