Thiruvananthapuram

നവരാത്രി ദിനത്തിൽ എത്തിയ നവമി; തിരുവനന്തപുരം അമ്മത്തൊട്ടിലിലെ പുതിയ അതിഥി – one day old newborn baby arrived at the ammathottil thiruvananthapuram

ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് ഈ വർഷം ഇതുവരെ 15 കുട്ടികളെയാണ് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ചത്

പുതിയ അഥിതിയെ വരവേൽറ്റ് തിരുവനന്തപുരം അമ്മത്തൊട്ടില്‍. ഒരു ദിവസം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്. ശനിയാഴ്ച രാത്രിയോടെ മന്ത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. നവരാത്രി ദിനത്തിൽ ലഭിച്ചതിനാൽ കുഞ്ഞിന് നവമി എന്ന് പേരിട്ടു. കുഞ്ഞ് ജനിച്ചിട്ട് ദിവസങ്ങൾ മാത്രം ആയിട്ടുള്ളു. പുലർച്ചെയാണ് കുഞ്ഞ് അമ്മതൊട്ടിലിൽ എത്തിയത്.

ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് ഈ വർഷം ഇതുവരെ 15 കുട്ടികളെയാണ് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ചത്. ബന്ധുക്കള്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നല്‍കുമെന്നും വീണ ജോർജ് അറിയിച്ചു. അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ ദത്ത് നൽക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ എല്ലാം സർക്കാർ ആലോചിക്കുന്നുണ്ട്.

STORY HIGHLIGHT: one day old newborn baby arrived at the ammathottil thiruvananthapuram

Latest News