12 വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ആദ്യ കൺമണിയെ സ്വീകരിച്ചതിന്റെ സന്തോഷം പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. ഇരുവർക്കും പിറന്ന ആൺകുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് പേര് നൽകിയിരിക്കുന്നത്.
View this post on Instagram
കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ രഞ്ജിനി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയ മകനേ, നിന്റെ അച്ഛനും അമ്മയ്ക്കും പേടി തോന്നുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഒന്നിനെക്കുറിച്ചും കൂടുതൽ ഉറപ്പുകളുണ്ടായിരുന്നില്ല. നീ വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങൾ പങ്കുവച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ സ്നേഹം അറിയിച്ച് എത്തിയത്. 9ാം മസത്തിലെ ഗർഭകാല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. 2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്.
STORY HIGHLIGHT: govind-vasantha and ranjini celebrate the naming ceremony of their baby