മലപ്പുറം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്എഫ് ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്. വി.ഡി. സതീശൻ ദുരുദ്ദേശ്യത്തോടെ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. പ്രതിപക്ഷ ആരോപണം കൊണ്ട് ഉയർന്നു വന്ന കേസല്ല ഇത്. കേന്ദ്ര എജൻസികൾ അനേഷിച്ചു കണ്ടെത്തിയതാണ്. മാസപ്പടി കേസിൽ കോൺഗ്രസ് കാഴ്ച്ചക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തടസ ഹർജികൾ ഉണ്ടായത് കൊണ്ടാണ് കാലതാമസം ഉണ്ടായത്. മാസപ്പടി കേസിൽ കൂടുതൽ പേരുകൾ പുറത്തുവരും. എന്നാൽ ഒരിടത്തും ബിജെപി നേതാക്കളുടെ പേര് പുറത്ത് വരില്ല. കരിമണൽ കർത്തയുടെ കൈയിൽ നിന്ന് പണം വാങ്ങാത്തത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ .രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവർ കൂട്ടുപ്രതികൾ ആണ്. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വരട്ടെ, എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോയെന്നും അദ്ദേഹം പറഞ്ഞു
എസ്എഫ്ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോര്‍ട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. ഇതില്‍ തീരുമാനമാകും വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 12 വരെയാണ് സ്റ്റേ. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണത്തിലെ കണ്ടത്തലുകള്‍ എസ്എഫ്ഐഒ കോടതിയെ അറിയിക്കും.