Kerala

മാസപ്പടി കേസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല; തടസ്സഹര്‍ജികളാണ് കാലതാമസത്തിന് കാരണം: കെസുരേന്ദ്രന്‍

മലപ്പുറം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്എഫ് ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. വി.​ഡി. സ​തീ​ശ​ൻ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ ആ​രോ​പ​ണം കൊ​ണ്ട് ഉ​യ​ർ​ന്നു വ​ന്ന കേ​സ​ല്ല ഇ​ത്. കേ​ന്ദ്ര എ​ജ​ൻ​സി​ക​ൾ അ​നേ​ഷി​ച്ചു ക​ണ്ടെ​ത്തി​യ​താ​ണ്. മാ​സ​പ്പ​ടി കേ​സി​ൽ കോ​ൺ​ഗ്ര​സ് കാ​ഴ്ച്ച​ക്കാ​ർ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ട​സ ഹ​ർ​ജി​ക​ൾ ഉ​ണ്ടാ​യ​ത് കൊ​ണ്ടാ​ണ് കാ​ല​താ​മ​സം ഉ​ണ്ടാ​യ​ത്. മാ​സ​പ്പ​ടി കേ​സി​ൽ കൂ​ടു​ത​ൽ പേ​രു​ക​ൾ പു​റ​ത്തു​വ​രും. എ​ന്നാ​ൽ ഒ​രി​ട​ത്തും ബി​ജെ​പി നേ​താ​ക്ക​ളു​ടെ പേ​ര് പു​റ​ത്ത് വ​രി​ല്ല. ക​രി​മ​ണ​ൽ ക​ർ​ത്ത​യു​ടെ കൈ​യി​ൽ നി​ന്ന് പ​ണം വാ​ങ്ങാ​ത്ത​ത് ബി​ജെ​പി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാസപ്പടി കേസിൽ .രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവർ കൂട്ടുപ്രതികൾ ആണ്. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വരട്ടെ, എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോയെന്നും അദ്ദേഹം പറഞ്ഞു

എസ്എഫ്ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോര്‍ട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. ഇതില്‍ തീരുമാനമാകും വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 12 വരെയാണ് സ്റ്റേ. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണത്തിലെ കണ്ടത്തലുകള്‍ എസ്എഫ്‌ഐഒ കോടതിയെ അറിയിക്കും.