Thiruvananthapuram

വർക്കലയിൽ ഭക്ഷ്യവിഷബാധ; 22 പേർ ചികിത്സ തേടി, 2 ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 22 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ന്യൂ സ്പൈസ്, എലിഫൻ്റ് ഈറ്ററി ഹോട്ടലുകളിൽ നിന്നായി ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങയ ഭക്ഷണങ്ങള്‍ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

സംഭവത്തെ തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു. രണ്ട് ഹോട്ടലുകളുടെയും മാനേജ്മെൻ്റ് ഒന്നാണ്. ഒരിടത്ത് പാചകം ചെയ്ത ഭക്ഷണമാണ് രണ്ടാമത്തെ ഹോട്ടലിലും വിതരണം ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ ദേ​​ഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടിയത്. ആരുടേയും ആരോ​ഗ്യനില ​ഗുരുതരമല്ല, എന്നാൽ എല്ലാവരും നിരീക്ഷണത്തിൽ തുടരുകയാണ്. നേരത്തെയും ഈ ഹോട്ടലുകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു.

Latest News