തിരുവനന്തപുരം: മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 എന്നിവയുടെ ലംഘനമാണ് ഇത്. മതപഠനം നടത്താൻ താല്പര്യമുള്ളവർക്ക് അതുകൂടി ഒപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിർത്തണം. മതവിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും റഗുലര്‍ സ്കൂളുകളിലും പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോര്‍മല്‍ വിദ്യാഭ്യാസത്തിനുള്ള ചുറ്റുപാടുകള്‍ മദ്രസകളില്‍ വേണമെന്നാവശ്യപ്പടുന്നത് അപ്രായോഗികമാണ്. മതപഠനം നടത്താന്‍ താല്പര്യമുള്ളവര്ക്ക് അത് കൂടി വിദ്യാഭ്യാസത്തിനു ഒപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിര്‍ത്തണം. മതവിദ്യാഭ്യാസത്തിനുകൂടിയുള്ള അവകാശം ഭരണഘടന ഉറപ്പ് നല്കുന്ന ഒന്നാണെന്നും ചെന്നിത്തല പറഞ്ഞു.
മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ കത്തയച്ചിട്ടുണ്ട്. സംസ്ഥാനം ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് കത്തയച്ചത്. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നതുകൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു.