തൃശൂര്‍: സംഗീത സംവിധായകന് ഔസേപ്പച്ചന് ആര്‍എസ്എസ് വേദിയില്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടികളില്‍ ആണ് ഔസേപ്പച്ചന് പങ്കെടുത്തത്.
പരിപാടിയിൽ അധ്യക്ഷനായിട്ടായിരുന്നു ഔസേപ്പച്ചൻ പങ്കെടുത്തത്. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
ആര്‍എസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചന് പറഞ്ഞു. ഔസേപ്പച്ചനെന്ന വ്യക്തി എങ്ങനെ ഈ പരിപാടിയിൽ വന്നു എന്ന് ചോദിച്ചാൽ വേദിയിലേക്ക് എന്നെ എല്ലാവരും ഇരുകയ്യും നീട്ടി കയ്യടിയോടെയാണ് സ്വീകരിച്ചത്. അത് ഈ സംഘടനയുടെ വിശാലതയാണ് കാണിക്കുന്നത്. നമ്മൾ സുങ്കുജിതമായി ചിന്തിക്കുന്നവരല്ല. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നൽകിയ പാഠങ്ങളാണ്. മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങൾ ഇവിടെ പഠിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.
ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം എന്നും പറഞ്ഞു.