ചണ്ഡിഗഡ്: ഹരിയാനയിൽ ബിജെപി മന്ത്രിസഭ 17ന് രാവിലെ 10ന് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ പങ്കെടുക്കുമെന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. നേരത്തെ 15ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു പദ്ധതി. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ചാണ് തീയതി മാറ്റിയത്.