മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ഫ്രഞ്ച് ടോസ്റ്റ്. സമയമില്ലാത്തവർക്ക് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രെഡ് കഷ്ണങ്ങൾ-10
- മുട്ട-1
- തേങ്ങാപ്പാൽ – 1 1/2 കപ്പ്
- ഉപ്പ് – ഒരു നുള്ള്
- പഞ്ചസാര – 3 ടീസ്പൂൺ അല്ലെങ്കിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ച്
തയ്യാറാക്കുന്ന വിധം
മുട്ട അടിച്ചത്, പാൽ, ഉപ്പ്, പഞ്ചസാര എന്നിവ യോജിപ്പിക്കുക. നന്നായി ഇളക്കി അരിച്ചെടുക്കുക. ബ്രെഡിൻ്റെ വശങ്ങൾ മുറിക്കുക. ഒരു നോൺ സ്റ്റിക് പാൻ ചൂടാക്കുക. ഇനി ഓരോ ബ്രെഡ് സ്ലൈസും മുട്ട-പാൽ മിക്സിൽ മുക്കി ചട്ടിയിൽ വയ്ക്കുക. ചെറിയ തീയിൽ ഇവ വറുക്കുക. ഒരു മിനിറ്റിനു ശേഷം മറിച്ചിട്ട് മറുവശവും ടോസ്റ്റ് ചെയ്യുക. ബ്രെഡ് ടോസ്റ്റ് വിളമ്പാൻ തയ്യാറാണ്.