Celebrities

മട്ടാഞ്ചേരിയില്‍ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. കേസില്‍ താരത്തിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.

കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടനെ പൊലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ കേസില്‍ ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചതിനാണ് പൊലീസ് നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.