തിരുവനന്തപുരം: ശബരിമലയിൽ സ്പോട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം, ശബരിമലയില്‍ മണ്ഡല, മകരവിളക്കു കാലത്ത് ദര്‍ശനത്തിനായി സ്പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരേ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്.
ശബരിമയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരത്തില്‍ 16നു രാവിലെ മുതല്‍ ഉച്ചവരെ പ്രാര്‍ഥനായജ്ഞം നടത്താന്‍ കൊട്ടരം നിര്‍വാഹസംഘം തീരുമാനിച്ചു. എല്ലാ ഹൈന്ദവ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ 26ന് വിപുലമായ യോഗം വിളിച്ച് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യും. 2018-ലെ യുവതി പ്രവേശന വിഷയത്തിലും സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് പന്തളത്തായിരുന്നു. ഇന്നു രാവിലെ അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സ്പോട്ട് ബുക്കിംഗ് നിര്‍ത്തുന്നതിനെതിരേ ഭരണ മുന്നണിക്കുള്ളിലും സിപിഎമ്മിലും അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് നിലനിര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ദൈവത്തെ മറയാക്കി സംഘപരിവാറിന്റെ രാഷ്ട്രീയക്കളിക്ക് വേദിയൊരുക്കരുതെന്ന മുന്നറിയിപ്പും സിപിഐ നല്‍കിയിട്ടുണ്ട്.