മസാലക് ആവശ്യമുള്ള ചേരുവകൾ
ചെമ്മീൻ 1/2 kg
ഉള്ളി – 3
ഇഞ്ചി – 1ടേബിൾസ്പൂൺ
വെളുത്തുള്ളി – 1ടേബിൾസ്പൂൺ
പച്ചമുളക് – 2
ഉപ്പ്- ആവശ്യത്തിന്
മുളകുപൊടി – 1 ടേബിൾസ്പൂൺ
മല്ലിയില
കറി വേപ്പില
മഞ്ഞൾപൊടി -1/4 ടിസ്പൂൺ
ഗരംമസാല -1/4ടേബിൾസ്പൂൺ
കുരുമുളക്പൊടി – 1/2 ടേബിൾസ്പൂൺ
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീനിൽഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, എന്നിവ പുരട്ടി അര മണിക്കുർ വെക്കുക. ശേഷം ഫ്രൈ ചെയ്തു മാറ്റിവെക്കൂക. ഫ്രൈ ചെയ്ത എണ്ണയിൽ നിന്നും 2 സ്പൂൺ എടുത്തു ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ,എന്നിവ വഴറ്റുക. ശേഷം കുരുമുളകുപൊടി, ഗരംമസാല, മല്ലി ഇല കറിവേപ്പില ചെമ്മീൻ എന്നിവ ചേർത്ത് വഴറ്റുക. 10 മിനിറ്റ് അടച്ചുവച്ചു തീ ഓഫ് ചെയ്യാം. പച്ചരി 1 ഗ്ലാസ് കുതിർത്തുക 3 മണിക്കൂർ കയിന്നാൽ ഉള്ളിയും തേങ്ങയും വലിയ ജീരകവും മിക്സിയിൽ നൈസ് ആയി അരച്ചെടുത് പത്തൽ പൊടി ഇട്ട് നന്നായി കുഴച് കൈവെള്ളയിൽ മാവ് പരത്തി മസാല വെച് ബോൾസ് ആക്കി തേങ്ങ കൊണ്ട് കവർ ചെയ്ത് ആവിയിൽ വേവിച് എടുത്ത് കഴിക്കാം.