തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഘ്യപിച്ചിട്ടുണ്ട്.
മധ്യ അറബികടലിലെ തീവ്ര ന്യൂനമർദത്തിന്റെയും തെക്കൻ കേരള തീരം മുതൽ അറബിക്കടൽ വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. അടുത്ത 3 ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്നു കാലവർഷം പൂർണ്ണമായും വിടവാങ്ങാനും അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്. അതിനിടെ നാളെ ഇടുക്കി ജില്ലയിലും പാലക്കാട് മുതൽ വയനാട് വരെയുള്ള ജില്ലകളിലും മറ്റന്നാൾ എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്.