ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അകൽച്ചയിലാണെന്നും വിവാഹമോചിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ കുറേ നാളുകളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യയ്ക്ക് ഒത്തുപോകാൻ കഴിയുന്നില്ലെന്നും മകള്‍ ആരാധ്യക്കൊകൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും വാർത്തകൾ വന്നു.മാത്രമല്ല മാസങ്ങൾക്ക് മുമ്പ് നടന്ന താരവിവാഹമായ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയില്ലെന്നും ചര്‍ച്ചകൾ വന്നു. എന്നാൽ ഇതുവരെ ഐശ്വര്യയോ അഭിഷേക് ബച്ചനോ ഈ പ്രചാരണങ്ങളോട് പ്രതികരിച്ചതുമില്ല.
ഇപ്പോഴിതാ ഐശ്വര്യ- അഭിഷേക് വിവാഹമോചനത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം അംബാനി കുടുംബം തന്നെ നൽകിയിരിക്കുകയാണ്.ആനന്ദ്- രാധിക വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടെ വിഡിയോ അംബാനി കുടുംബം പുറത്തുവിട്ടിട്ടുണ്ട്. വിഡിയോയിൽ അഭിഷേക് ബച്ചനും മകൾക്കുമൊപ്പം വിവാഹ ചടങ്ങുകൾ ആസ്വദിക്കുന്ന ഐശ്വര്യയെയാണ് കാണുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.അമിതാഭ് ബച്ചനേയും ഈ വിഡിയോയിൽ കാണാം
ബച്ചന്റേയും ആരാധ്യയുടേയും ചിത്രം പങ്കുവെച്ചുകൊണ്ട് ഐശ്യര്യ കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന് ജന്മദിന ആശംസകൾ നേർന്നിരുന്നു. പിറന്നാൾ ആശംസകൾ പ-ദാദാജി, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ’ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.
content highlight: aishwarya-rai-abhishek-bachchan-cute-candid-moment