രുചികരവും ആരോഗ്യകരവുമായ ഒരു നെല്ലിക്ക ജ്യൂസിന്റെ റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നെല്ലിക്ക-3
- വെള്ളം – 1 1/2 കപ്പ്
- ഉപ്പ്-ആവശ്യത്തിന്
- ഇഞ്ചി-ചെറിയ കഷണം
- പച്ചമുളക് – 1/4
തയ്യാറാക്കുന്ന വിധം
നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിക്കുക. ഈ നെല്ലിക്ക, മുളക്, ഇഞ്ചി കഷണങ്ങൾ ഒരു ബ്ലെൻഡറിൽ ചേർത്ത് 1/2 കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഈ നീര് ബാക്കിയുള്ള വെള്ളത്തിലേക്ക് അരിച്ചെടുത്ത് നന്നായി ഇളക്കുക..ആവശ്യത്തിന് ഉപ്പ് ചേർക്കുക. ജ്യൂസ് തയ്യാർ.
കുട്ടികൾക്കായി മറ്റൊരു രീതി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നെല്ലിക്ക-3
- നാരങ്ങ നീര് – 1 അല്ലെങ്കിൽ 1/2 നാരങ്ങ
- വെള്ളം – 11/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- ഇഞ്ചി – ഒരു ചെറിയ കഷണം
- പഞ്ചസാര – 2 ടീസ്പൂൺ അല്ലെങ്കിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ച്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. അരിച്ചെടുത്ത് ഉടൻ വിളമ്പുക.