സാലഡുകൾ എപ്പോൾ വേണമെങ്കിലും തയ്യാറാക്കാവുന്ന ഒന്നാണ്. ഇന്നൊരു ഹെൽത്തി സാലഡ് റെസിപ്പി നോക്കിയാലോ? ഹെൽത്തി മാത്രമല്ല ഇത് ഏറെ രുചികരവുമാണ്. അവക്കാഡോ തക്കാളി സാലഡ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പഴുത്ത അവോക്കാഡോ-1
- തക്കാളി-2
- വലിയ ഉള്ളി – 1/2
- മല്ലിയില – 2 ടീസ്പൂൺ
- നാരങ്ങ നീര് – 1
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – ഒരു നുള്ള്
- എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – 1 ടീസ്പൂൺ
- കുരുമുളക്-നുള്ള് (ഓപ്റ്റ്)
തയ്യാറാക്കുന്ന വിധം
അവക്കാഡോ തൊലി കളഞ്ഞ് ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. തക്കാളിയും ഉള്ളിയും അതുപോലെ മുറിക്കുക. ഒപ്പം മല്ലിയിലയും ചെറുതായി അരിയുക. ഒരു പാത്രത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് ഉപ്പ്, പഞ്ചസാര, മല്ലിയില, ഒലിവ് ഓയിൽ, കുരുമുളക് എന്നിവ ചേർക്കുക. നന്നായി ഇളക്കുക. ഇനി അവോക്കാഡോ, തക്കാളി, ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. സ്വാദിഷ്ടമായ അവോക്കാഡോ-തക്കാളി സാലഡ് തയ്യാർ.