ചോറിനും നാനിനുമെല്ലാമൊപ്പം വിളമ്പാൻ ഒരുഗ്രൻ മട്ടൻ റോസ്റ്റ് തയ്യാറാക്കിയാലോ? അതും നല്ല നാടൻ രീതിയിൽ തന്നെ. നല്ല മസാലയിൽ വെന്ത മട്ടൻ, അതിന്റെ സ്വാദ് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
ആവശ്യമായ ചേരുവകൾ
- മട്ടൺ-1/2 കിലോ
- വലിയ ഉള്ളി-4 (നീളത്തിൽ അരിഞ്ഞത്)
- ഇഞ്ചി – ഒരു വലിയ കഷ്ണം (നീളത്തിൽ അരിഞ്ഞത്)
- വെളുത്തുള്ളി – 8 കായ്കൾ (നീളത്തിൽ അരിഞ്ഞത്)
- പച്ചമുളക് – 4
- കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
- മല്ലിപ്പൊടി-2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1 ടീസ്പൂൺ
- ഗരം മസാല പൊടി – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – 3 ടീസ്പൂൺ
- കറിവേപ്പില – ധാരാളം
തയ്യാറാക്കുന്ന വിധം
ആട്ടിറച്ചി ചെറിയ കഷ്ണങ്ങളാക്കി കഴുകി നന്നായി വറ്റിച്ചെടുക്കുക. ഒരു കടായി എടുക്കുക. എണ്ണ ചൂടാക്കിയതിന് ശേഷം അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് 1 മിനിറ്റ് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടിയും ഗരംമസാലയും ചേർക്കുക. സവാള ചേർത്ത് നന്നായി ഇളക്കുക.
ശേഷം വൃത്തിയാക്കിയ മട്ടൺ കഷണങ്ങൾ ആ മസാല മിക്സിലേക്ക് ചേർത്ത് 5 മിനിറ്റ് വഴറ്റുക. ശേഷം ഇതെല്ലാം ഒരു പ്രഷർ കുക്കറിൽ ഒഴിച്ച് മട്ടൺ മൃദുവാകുന്നത് വരെ വേവിക്കുക. (കൂടുതലും 5 വിസിൽ, വെള്ളം ചേർക്കേണ്ട ആവശ്യമില്ല) ശേഷം കുക്കർ തുറന്ന് അതേ കടായിയിൽ ഒഴിച്ച് ഇളക്കുക. ഉപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ ചേർക്കുക. വേവിച്ച മട്ടണിലേക്ക് ധാരാളം കറിവേപ്പില ചേർത്ത് ഗ്രേവി കട്ടിയാകുന്നതുവരെ ഇളക്കുക . തയ്യാറാകുമ്പോൾ എണ്ണ തെളിഞ്ഞുവരുന്നത് കാണാം, മട്ടൺ റോസ്റ്റ് തയ്യാർ.