ബംഗാൾ ഉൾക്കടലിൻ്റെ തീരത്ത് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ തിരുച്ചന്തൂരിന് 14 കിലോമീറ്റർ തെക്കാണ് കുളസൈ അഥവാ കുലശേഖരപട്ടണമെന്ന വ്യത്യസ്തമായ ഒരു നാട്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ദസറ ആഘോഷം നടക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇത്. മുത്തുകൾക്ക് പേര് കേട്ട ആ നാട്ടിലാണ് 300 വർഷത്തോളം പഴക്കമുള്ള മുത്താരമ്മൻ കോവിൽ നിലവിൽ സ്ഥിതി ചെയ്യുന്നത്.
എറണാകുളത്ത് ചെന്നൈ എക്സ്പ്രസ്സിൽ കയറി വേണം തിരുനെൽവേലിയിലെത്തുവാൻ. അവിടെ നിന്ന് തിരുച്ചന്തൂർ എക്സ്പ്രസ്സിൽ ന് തിരുച്ചന്തൂർ എത്തണം. തുടർന്ന് ബസിൽ 20 മിനിറ്റോളം യാത്രചെയ്താണ് മുത്താരമ്മൻ കോവിലിൽ എത്താൻ കഴിയുന്നത്.
നിരവധി ഭക്തരാണ് ഓരോ വർഷവും കോവിൽ ലക്ഷ്യമാക്കി എത്തുന്നത്. സുടല, കരിങ്കാളി, ശിവൻ, വിഷ്ണു, കൃഷ്ണൻ, മുരുഗൻ, ഹനുമാൻ തുടങ്ങി ഒരുപാട് ദൈവക്കോലങ്ങളോടൊപ്പമാകും ആഘോഷ സമയത്തുള്ള യാത്ര.
എവിടെ നോക്കിയാലും ദൈവങ്ങൾ വലിയ അമ്പലങ്ങളും സ്വർണ്ണ ശ്രീകോവിലുകളു പേക്ഷിച്ച് തെരുവുകളിൽ ദക്ഷിണ വാങ്ങിച്ച് അനുഗ്രഹം ചൊരിഞ്ഞലഞ്ഞ് നടക്കുന്നത് കാണാം. ദൈവക്കോലങ്ങൾ കൂടാതെ കുരങ്ങ്, കരടി, പിച്ചക്കാരൻ, ഭ്രാന്തി തുടങ്ങിയ വേഷങ്ങളും കാണാം. കോവിലിലേക്ക് ഒറ്റക്കും കൂട്ടമായും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ദൈവക്കോലം കെട്ടി ഒരുപാടാളുകൾ എത്തും. അതിൽ ഒരു വയസുള്ള കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുണ്ടാകും. ചിലർ ശാന്തരായി നിൽകുമ്പോൾ മറ്റുചിലർ ആർത്തട്ടഹസിച്ച് നിൽക്കും മറ്റു ചിലർ വലിയ കോപത്തോടെ അലറി വിളിക്കും. കേവിലിനു ചുറ്റും കടൽതീരത്തും അലഞ്ഞ് നടക്കുന്ന ദൈവകോലം കെട്ടി നിൽക്കുന്ന ആളുകളെ കാണാം. പല ആചാരങ്ങളും കൊടുങ്ങല്ലൂർ ഭരണിക്ക് സമാനമായ് തോന്നും.
10 ദിവസത്തെ ഉൽസവം ആണ് ഉള്ളത്. ഇത് നവരാത്രിയോടെ സമാപിക്കുന്നുണ്ട്.
10-ാം ദിവസം അർദ്ധരാത്രി കടലോരത്ത് വച്ച് മുത്താരമ്മൻ മഹിഷാസുരനെ വധിക്കുന്നതോടുകൂടി ദസറ ആഘോഷങ്ങൾക്ക് അവസാനം ആകും. ഭക്തർ ദൈവക്കോലങ്ങൾ അഴിച്ച് വച്ച് വെറും മനുഷ്യരായി പിന്നീട് ഗ്രാമങ്ങളിലെ സ്വന്തം വീടുകളിലേക്ക് ഇവർ മടങ്ങുന്നുണ്ട്.
Story Highlights ; KULASHEGHARAPATTANAM