മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി മിഡ്ക്യാപ് 150 ഇന്‍ഡക്‌സ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ) പ്രഖ്യാപിച്ചു. 2024 ഓക്ടോബര്‍ 14ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുകയും 2024 ഒക്ടോബര്‍ 28ന് അവസാനിക്കുകയും ചെയ്യും. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളില്‍ വൈവിധ്യമാര്‍ന്ന എക്‌സ്‌പോഷര്‍ നല്‍കാന്‍ ഇക്വിറ്റി ഫണ്ട് നിക്ഷേപകരെ ഫണ്ട് പ്രാപ്തമാക്കുന്നു. എന്‍എസ്ഇ നിഫ്റ്റി 50 സൂചികയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് ഈ പദ്ധതി സെക്ടറുകളിലൂടനീളം കൂടുതല്‍ വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോ വാഗ്ദാനം ചെയ്യുകയും അതുവഴി സെക്ടര്‍ കേന്ദ്രീകൃത റിസ്‌ക് കുറയ്ക്കാന്‍ അനുവദിക്കുകയും ചെയ്യും.
നിഫ്റ്റി മിഡ്ക്യാപ് 150 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സിന്റെ പ്രകടനം പിന്തുടരാനാണ് ബറോഡ ബിഎന്‍പി പാരിബാസ് മിഡ്ക്യാപ് 150 ഇന്‍ഡക്‌സ് ഫണ്ട് ലക്ഷ്യമിടുന്നത്. ഭാവിയില്‍ ലാര്‍ജ് ക്യാപ് ആകാന്‍ സാധ്യതയുള്ള മിഡ് കമ്പനികളാണ് പ്രധാനമായും ഈ സുചികയിലുള്ളത്. നിഫ്റ്റി 50 സൂചികയില്‍ പ്രാതിനിധ്യം കുറഞ്ഞതോ ഇല്ലാത്തതോ ആയ ക്യാപിറ്റല്‍ ഗുഡ്‌സ്, കെമിക്കല്‍സ്, റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഈ ഫണ്ടിലൂടെ അവസരം ലഭിക്കും.#
എസ്ആന്‍ഡ്പി ഇന്‍ഡിസസ് v/s ആക്ടീവ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 10 വര്‍ഷമായി 75 ശതമാനം മിഡ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളും അവയുടെ ബെഞ്ച്മാര്‍ക്ക് സൂചികയേക്കാള്‍ താഴെയാണ്. നിഫ്റ്റി മിഡ്ക്യാപിന്റെ പ്രകടനത്തെ പ്രതിഫലിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ചെലവ് കുറഞ്ഞതും നിഷ്‌കൃയവുമായ നിക്ഷേപം ഞങ്ങളുടെ എന്‍എഫ്ഒ വാഗ്ദാനം ചെയ്യുന്നതായി ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജുമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സുരേഷ് സോണി പറഞ്ഞു. പ്രകടനം സംബന്ധിച്ച റിസ്‌ക് കുറയ്ക്കാനും മികച്ച വളര്‍ച്ചനേടാനും ഇതിലൂടെ അവസരം ലഭിക്കന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച നേട്ടംനല്‍കാനുള്ള ബെഞ്ച്മാര്‍ക്ക് സൂചികയുടെ ചരിത്രപരമായി തെളിയിക്കപ്പെട്ട കഴിവാണ് ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി മിഡ്ക്യാപ് 150 ഇന്‍ഡക്‌സ് ഫണ്ടിന്റെ ഒരു പ്രധാനനേട്ടം. 2005 ഏപ്രില്‍ മുതല്‍ നിഫ്റ്റി മിഡ്ക്യാപ് 150 ടിആര്‍ഐയിലെ നിക്ഷേപം 28 മടങ്ങ്1 വര്‍ധിച്ചു. 18.7 ശതമാനം വാര്‍ഷിക വളര്‍ച്ച2 നേടുകയും ചെയ്തു.
അണ്ടര്‍ലൈയിങ് കമ്പനികളുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, വിശാലമായ ഓഹരി സെലക്ഷന്‍ സാധ്യത, റീ റേറ്റിങ് അവസരങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ലാര്‍ജ് ക്യാപുകളെ അപേക്ഷിച്ച് നിഫ്റ്റി മിഡ്ക്യാപ് 150 സൂചിക ഉയര്‍ന്ന വരുമാനം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സോണി വ്യക്തമാക്കി. നിഫ്റ്റി മിഡ്ക്യാപ് 150 ടിആര്‍ഐ 94 ശതമാനം സമയവും 10 ശതമാനമോ അതിനേക്കാള്‍ ഉയര്‍ന്ന സംയുക്ത വാര്‍ഷിക റിട്ടേണോ നല്‍കിയതായി കാണാം. 10 വര്‍ഷകാലയളവില്‍ നിക്ഷേപം തുടര്‍ന്നപ്പോള്‍ നെഗറ്റീവ് റിട്ടേണുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാനുകള്‍ (എസ്‌ഐപി) ആരംഭിക്കുന്നതിനുള്ള പ്രായോഗിക സാധ്യതകൂടിയാണ് ഫണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ നിഫ്റ്റി മിഡ് ക്യാപ് 150 ടിആര്‍ഐ അടിസ്ഥാനമാക്കി 10,000 രൂപ മാസംതോറും നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴതിന്റെ മൂല്യം ഒരു കോടിയിലേറെയാകുമായിരുന്നു. ചിട്ടയായ പതിവ് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത ഇത് പ്രകടമാക്കുന്നു.
വൈവിധ്യവത്കരണം, വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലേക്കുള്ള എക്‌സ്‌പോഷര്‍, ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത എന്നിവ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി മിഡ്ക്യാപ് 150 ഇന്‍ഡക്‌സ് ഫണ്ട് പരിഗണിക്കാം. ചെലവ് കുറഞ്ഞതും നിഷ്‌ക്രിയമായി കൈകാര്യം ചെയ്യുന്നതുമായ നിക്ഷേപ പദ്ധതിയെന്ന നിലയില്‍ ഈ ഫണ്ട് ഇന്ത്യയുടെ ഡൈനാമിക് മിഡ്ക്യാപ് വിഭാഗത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകനെ അനുവദിക്കുന്നു.