തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി. കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആർ അജിത്കുമാർ ഡിജിപിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സർക്കാർ പുറത്തുവിട്ട രേഖയിലാണ് പരാമർശം.
സ്വർണകടത്തിൽ തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും സുജിത് ദാസ് തന്നെ അറിയിച്ചിരുന്നതായും ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് കുമാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അജിത്തിന്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും അജിത് കുമാർ കുറ്റപ്പെടുത്തി. ഇരു ദേവസ്വങ്ങളും മുമ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്തവണയും അതിന് ശ്രമം ഉണ്ടായെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ലെന്നും അജിത് തന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.