Kerala

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; പ്രഖ്യാപനം ഉടനുണ്ടായേക്കും

തിരുവനന്തപുരം: നവംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസിനാണ് സാധ്യത. ഇതുസംബന്ധിച്ച് കോൺഗ്രസിൽ കൂടിയാലോചനകൾ പൂർത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് വിവരം.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും വടകര എം.പി ഷാഫി പറമ്പിലിന്‍റെയും പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല ഘടകമായത്. അതേസമയം, ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രമ്യക്ക് ഒരവസരം കൂടി നൽകാനും കെ.പി.സി.സി ധാരണയാവുകയായിരുന്നു.

കോൺ​ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാർട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ എല്ലാവരും വളരെ ഊർജ്ജസ്വലമായി രം​ഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ബൂത്ത് പ്രസിഡൻ്റ്മാർ പോലും കെപിസിസി പ്രസിഡൻ്റിനെ പോലെയുള്ള പ്രവർത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാ​ഗമായി നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പോലെ തന്നെ സമാന രീതിയിലുള്ള ഒരുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺ​ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. ആ രീതിയിൽ കോൺ​ഗ്രസ് അതിന്റേതായ മുന്നൊരുക്കങ്ങൾ വളരെ സജീവമായി എടുത്തിട്ടുണ്ടെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.

അതേസമയം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ഇന്നുതന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വം പ്ര​മാ​ണി​ച്ച് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി മാ​റ്റ​ണം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വം​ബ​ര്‍ 13,14,15 തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പാ​ടി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. ന​വം​ബ​ര്‍ 13 ന് ​മു​മ്പു​ള്ള തീ​യ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ​തി​നെ​ക്കാ​ൾ ഭൂ​രി​പ​ക്ഷം പ്രി​യ​ങ്ക നേ​ടും. പാ​ല​ക്കാ​ട് നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ചേ​ര​ക്ക​ര പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.