തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ 3 വർഷത്തിനുള്ളിൽ 1300 കോടി രൂപയുടെ വികസനം നടപ്പാക്കും. 1,65,000 ചതുരശ്ര മീറ്ററിൽ രാജ്യാന്തര ടെർമിനൽ 2 ലോകോത്തര നിലവാരത്തിലാക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് (എഎഎച്ച്എൽ) ഡയറക്ടർ ജീത് അദാനി അറിയിച്ചു.‘പ്രോജക്ട് അനന്ത’ എന്നു പേരിട്ട ഈ പദ്ധതി ടിആർവി ഗ്രോത്ത് കോൺക്ലേവിൽ അവതരിപ്പിച്ചു. വികസനത്തോടെ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാം.