Kerala

അങ്കമാലിയിൽ ബാറിൽ അടിപിടി; യുവാവ് കുത്തേറ്റു മരിച്ചു

അങ്കമാലി: എറണാകുളം അങ്കമാലിയിൽ ബാറിൽ ഉണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു. കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹര (32) നാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആഷിക്. ഇന്നലെ രാത്രി 11.15 ഓടെ ഹിൽസ് പാർക്ക് ബാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.