എരിവും പുളിയുമെല്ലാം ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഉരുഗ്രൻ കറി തയ്യാറാക്കിയാലോ? കള്ളുഷാപ്പ് സ്റ്റൈലിൽ കിടിലനൊരു മീൻ കറി. സാധാരണ മീൻ കറിയിൽ നിന്നും അല്പം വ്യത്യസ്തമായിട്ടാണ് കള്ളുഷാപ്പിലെ മീൻ കറി തയ്യാറാക്കുന്നത്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മീൻ വൃത്തിയാക്കി കഴുകി ഇടത്തരം കഷ്ണങ്ങളാക്കി മുറിക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണങ്ങിയ ചുവന്ന മുളക് എന്നിവ കറിവേപ്പിലയോടൊപ്പം തളിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ നേർത്ത നീളമുള്ള കഷ്ണങ്ങൾ ചേർക്കുക. 1 മിനിറ്റ് വഴറ്റുക, തീ കുറയ്ക്കുക, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർക്കുക. പച്ചമണം മാറുന്നത് വരെ വഴറ്റുക.
ശേഷം ചൂടുവെള്ളം ഒഴിച്ച് ഉപ്പ് ചേർക്കുക. ശേഷം മീൻ പുളി (കുടം പുളി) ചേർത്ത് നന്നായി തിളപ്പിക്കുക. അവസാനം മീൻ ചേർത്ത് ഏകദേശം 20 മിനിറ്റ് ഇടത്തരം ചൂടിൽ വേവിക്കുക. ഉപ്പ് നോക്കുക. കുറച്ച് നേരം തണുക്കാൻ അനുവദിക്കുക. കുറച്ച് നേരം ഇരുന്നാൽ കൂടുതൽ നല്ലതായിരിക്കും. കപ്പയുടെ കൂടെ വിളമ്പാം.