നല്ല തേങ്ങാപ്പാലിൽ വേവിച്ച ആവോലി കറി തയ്യാറാക്കിയാലോ? ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു കറിയാണിത്. ഉച്ചയൂണിന് തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മീൻ വൃത്തിയാക്കി ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. നന്നായി കഴുകി വെക്കുക. ഒരു നോൺസ്റ്റിക്ക് കടായിയോ മഞ്ചാട്ടിയോ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഉള്ളി കഷ്ണങ്ങൾ, ഇഞ്ചി കഷണങ്ങൾ, പച്ചമുളക് കഷണങ്ങൾ എന്നിവ ചേർക്കുക. ഇടത്തരം തീയിൽ 5 മിനിറ്റ് വഴറ്റുക, തീ കുറച്ച് എല്ലാ പൊടികളും ചേർക്കുക. പച്ചമണം പോകുന്നത് വരെ വഴറ്റുക.
ഇനി അതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുക. നന്നായി ഇളക്കുക. കുടം പുളിയും (നന്നായി കഴുകി) ഉപ്പും ചേർക്കുക. 5 മുതൽ 10 മിനിറ്റ് വരെ തിളപ്പിക്കുക. ഇനി മീൻ കഷ്ണങ്ങൾ ചേർക്കുക. മുകളിൽ എണ്ണ തെളിയുന്നത് വരെ ഇടത്തരം തീയിൽ വേവിക്കുക. ഇടയ്ക്ക് ഉപ്പും മസാലകളും പരിശോധിക്കുക, അതിനനുസരിച്ച് ക്രമീകരിക്കുക. അവസാനം വറുത്ത ചെറിയ ഉള്ളിയും കറിവേപ്പിലയും താളിക്കുക. കുറച്ച് മിനിറ്റ് കടായി അടയ്ക്കുക. 5-6 മണിക്കൂറിന് ശേഷം സേവിക്കുന്നതാണ് നല്ലത്.